2013, ഡിസംബർ 14, ശനിയാഴ്‌ച


സുകൃതഹാരം 


ആത്മാവിനുള്ളിലെരിയുന്ന തീയിൽ 
ഒടുക്കാനൊരുങ്ങുന്നടങ്ങാത്ത വൃഥകൾ 
നോവുകളേറെയായ് നൊമ്പരക്കൂട്ടിലായ് 
വിലപിയ്ക്കുന്നെത്ര പീഡനഗാഥകൾ

വസന്തമീവഴി വിരുന്നു പോകവേ
താമസ്സിലെന്നോ വിരിഞ്ഞോരു കാട്ടുപൂ
വരണ്ടുറഞ്ഞെന്റെ രക്തചംക്രമണം
മരിച്ചു,മണ്ണിലടരാൻ വിതുമ്പുന്നു

ഉറഞ്ഞു പോയെന്റെ നെഞ്ചിലെ രസകുടം
നുണയുവാനൊരു കട്ടുറുമ്പാലും തഥാ
തീഷണമാമെന്റെ ചിന്താച്ഛന്ദസ്സുകളിൽ
ഉണർത്തിയൊരായിരം ചിത്രാംഗദങ്ങൽ

ഊഷ്മള ഭാവമെൻ ജ്വര സങ്കൽപ്പനം
സിരയിൽ കൽപ്പിതം ചാർത്തി ഭാഗീനം
നിലയ്ക്കാത്ത പുഴയായ് കാവ്യപ്രവാഹം
ഒഴുകുന്നനർഗളം മോക്ഷപദങ്ങളായ്

മലയാള മണ്ണിന്റെ ശ്രേഷ്ഠചിത്രാസനം
സുകൃത ഹാരമണി മായാദീപ്തിയിൽ
വിരിയുമൊരു ചെറുപുഷ്പദളമായ്
സനവരതം അഭിമാനപൂരിതം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ