2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

അഹല്യ-----രണ്ടാംഭാഗം --എട്ടു ഭാഗമായി കൂടുകാര്‍ക്ക് സമര്‍പ്പി ക്കുന്നുണ്ട്


ആരിവള്‍, എന്‍ നാമം ചൊല്ലുന്നതാരിവള്‍
ഗദ്ഗദംപേറി വിതുമ്പുന്നതാരിവള്‍!

പൂഴിയിലാണ്ടു കിടക്കുമീ കല്ലിലും
കണ്ണുനീര്‍ തോരാത്ത വേദനയുള്ളിലോ

കാന്തന്‍ ശപിച്ചീ കൊടുംകാട്ടില്‍ നിശ്ചലം
കാലങ്ങളായി തപിച്ചു ധര്‍മ്മിഷ്ഠയായ്

ആനയിച്ചാലും ഭവാനെന്നെഗൗതമ-
മാമുനിത്തന്നുടെ ആശ്രമവാടിയില്‍

രാജീവലോചനന്‍ രാഘവേന്ദ്രസ്വാമി
കാനനമാര്‍ഗ്ഗേ വരും ദു:ഖമാറ്റിടും

ഋതുസാoഗമങ്ങള്‍ മറന്നുഗ്രശാപേ
ശ്രീപാദപൂജക്കൊരുങ്ങി ഞാന്‍ നില്പ്പൂ

കെട്ടിപുണര്‍ന്നും തത്തിക്കളിച്ചും
കേദാരഗൌളമുതിര്‍ക്കുന്നു വല്ലികള്‍

കോരിനിറയ്ക്കുന്നു കോള്‍മയിര്‍തീര്‍ക്കുന്നു
ഓരോ ഞരമ്പിലും മാദക സൌന്ദര്യം

തങ്കനിലാവിലും തരാഗണത്തിലും
മങ്കമാര്‍ക്കുള്ളിലും വൈകാരികോത്സവം

ഓമല്‍ക്കിടാങ്ങളെ പുല്‍കിയുറക്കുന്നു
തങ്കക്കിനാക്കളും താമരപൊയ്കയും

ഏകാന്തമാമീ നിശ്ശബ്ദനിശീഥത്തില്‍
പൂങ്കോഴി കൂകുന്ന കേള്‍ക്കവേ ഗൌതമന്‍

മാറോടടങ്ങിക്കിടക്കുമഹല്യതന്‍
താരിളം പൂങ്കരം താഴെവച്ചീടിനാന്‍

ചാടിയെണീറ്റു പതിവുപോലുള്ളൊരു
നീരാട്ടിനായി നദിക്കരയെത്തുവാന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ