2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

ഉഷസ്സേ നീയെത്ര ധന്യ


സൂര്യകിരണങ്ങൾ മഞ്ഞിന്‍റെ മാറത്തു 
നവരത്നങ്ങൾ വാരിത്തൂകുമ്പോൾ 
ജീവാത്മാക്കളിൽ ഓജസ്സുണർത്തുമെന്നു- 
ഉഷസ്സേ, നീയെത്ര ധന്യയീഭൂമിയില്‍

ആയിരo വസന്തങ്ങള്‍ മരിച്ചാലും
ആയിരo പൂവുകള്‍ കൊഴിഞ്ഞാലും
നിതാന്ത സൌന്ദര്യമേ നിന്‍റെ മുന്‍പില്‍
നിഷ്പ്രഭമല്ലോ ഈ ചരാചരങ്ങള്‍

നീലച്ചേലയുടുത്തു നീലാംബരം
ചന്ദ്രികമുത്തീടുമദ്രി സുരഭികള്‍
നീളേചിലമ്പൊലി നാദമുതിര്‍ക്കുന്നു
മേളത്തില്‍ ആ മുഗ്ധരാഗകല്ലോലിനി

സുപ്രഭാതസ്തുതി ചൊല്ലിപ്പറവകൾ
ഭക്ഷണം തേടിപ്പറക്കുന്നകലേക്ക്
സൂര്യനമസ്കാരമന്ത്രമോടെ കാലം
ഭൂമിക്കുനേനേരേ കൈകൂപ്പി നിൽക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ