2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

ഗാനഗന്ധര്‍വ്വന്‍----
അവസ്ഥാന്തരം കവിതാസമാഹാരത്തിലൂടെ ഒരു ഗന്ധര്‍വ്വസേവ 

സ്വരഗീതമധുരം പകരുന്ന ഗായകന്‍
സ്നേഹതീരങ്ങളില്‍ ഒഴുകുന്ന ഗന്ധര്‍വ്വന്‍
ജന്മജന്മാന്തരകര്‍മ്മോപാസന സാന്ദ്രസം-
ഗീതസoമ്മോഹനം, തുളുമ്പും നിറകുടം നീ

മനോധര്‍മ്മനിപുണനായ് ഏകാഗ്രചിത്തനായ്
മതമൈത്രിയുരുവിട്ടരങ്ങത്ത് വന്നു നീ
ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്നോതി
സമത്വം വിളമ്പി, പ്രാര്ത്ഥഗനാഗാനം പൊഴിച്ചു

പ്രപഞ്ചം സ്വരഗീതതന്ത്രികള്‍ ശ്രുതിയിട്ടു
തിരുനാവില്‍ പകര്‍ന്നു നീ തേന്‍തുള്ളിയാക്കിയോ!
ഗായകര്‍ക്കഭിവന്ദ്യ ആദ്യനായവനിന്നും
പെയ്തൊഴിയാത്തൊരു സംഗീതപെരുമഴയായ്‌

സപ്തസ്വരസുഖഗാനാലാപനസംക്രമം
കുടയുന്നു പനിനീരായ് പഞ്ചേന്ദ്രിയങ്ങളില്‍
ശബരിനാഥനെ രാവില്‍ താരാട്ടിയുറക്കും
ഗിരിയില്‍ മര്‍മ്മര 'ഹരിവരാസന’ പുണ്യം
ക്രിസ്തുസന്നിധിയില്‍ സ്നേഹഗാനോദയം
പരിപാവനമാo തമ്പുരാന്‍റെ ദാസനായ്

ഹൃദയതാളം പിഞ്ചുക്കുഞ്ഞുങ്ങള്‍ക്ക് സ്വാന്തനo
ഈശ്വരപാദത്തിങ്കല്‍ ആദ്ധ്യാത്മസാത്വികനായ്‌
ആദിമദ്ധ്യാന്തത്തില്‍ സ്വരങ്ങള്‍ തംബുരുവാക്കി
സാധകമനനം ശബ്ധം മധുരിമയാക്കി

പടര്‍ന്നു പന്തലിച്ചു താദാത്മ്യംപ്രാപിച്ചു
പ്രാപഞ്ചികതയുടെ കാമന പ്രോക്താവല്ലോ
സ്വപ്നാവസ്ഥയിലും സാരതേജോത്മുഖനായ്‌
ഉത്കൃഷ്ടമാo നിന്‍ ഉണര്‍വ്വിന്നഭിവാദ്യങ്ങള്‍

ഇല്ലായ്മയിലൂടുണ്മയിലേക്ക് ഉത്കര്‍ഷിച്ചു
നാദബ്രഹ്മത്തിന്‍റെ ആന്തരിക ശoഖോദയം
സ്വരരാഗം പല്ലവിയായ്, ജ്ഞനോപാസകനായ്
ആത്മസമര്‍പ്പണo ശാസ്ത്രീയസ്വാതിസംഗമം

ജീവാത്മാവിലോഴുകി സാഗരം നിതാന്തം
പരമാണുവിലും പ്രാര്ത്ഥനയാണീ പ്രയാണം
അക്ഷരഭാവാശുദ്ധി ഉച്ചാരസംശുദ്ധിയും
അന്തരാത്മാവിലും ആദിസനാധനമേളം

പ്രപഞ്ചപ്രതിഭാസം നിസ്സംഗമടക്കുവാന്‍
മോഹനതരംഗങ്ങളായ് കണ്ടസ്വരശുദ്ധി
കാലപ്രവാഹമായൊഴുകുന്നു ഗനാതാനം
അനന്തസ്വരമാധുര്യം പൂര്‍ണ്ണസാക്ഷാത്കാരം

ദേവപ്രീതി തേടി പ്രണവസ്തുതി ഗമനം
ആയിരംവിളക്കിലെ ദീപമാനാവിന്‍ത്തുമ്പില്‍
അദ്വൈതചിന്താസാരo തുളുമ്പും ഹൃദയത്തില്‍
തമസ്സില്‍ തപംചെയ്യും രത്നകന്ദള ഭാവം

പുരസ്ക്കാര പ്രളയഗമനം ഭാവേ
ആസ്ഥാനഗായകപട്ടം അതിമോദo
സ്വാതി, സ്വരലയ, സംഗീതനാടകഅക്കാ-
ദമി പത്മശ്രീയും പത്മഭൂഷണും ഡോക്ടറേറ്റും

ഗാനഗന്ധര്‍വ്വ മേലങ്കിയണിച്ചൊരുക്കി
ദേശീയപിന്നണിഗായകപ്രതിഭാപട്ടം
കനകതാളമായ്കൊളുത്തീ പ്രകാശഹര്‍ഷം
കാവ്യസംഗീതസ്രോതസായ് ഭാരതാംബക്ക്

ചലച്ചിത്രസംഗീതമണിപ്രവാഹത്തിലും
ഗുരുദേവഗീതം തൂകി ഹരിശ്രീ കുറിച്ചു
സന്ധ്യാസുധാവര്ഷം തുളുമ്പും ഗാനഗന്ധവ്വാ
സപ്തസ്വരങ്ങളലിഞ്ഞു നീ നാദവല്ലകി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ