2014, ഫെബ്രുവരി 15, ശനിയാഴ്‌ച

വര്‍ണ്ണ മഴ --- കണ്ണാന്തളിപ്പൂവിലെ ഏതാനം വരികള്‍


തുള്ളിക്കൊരു ഒരു കുടം തേന്‍മഴ
കുടയായ് ചൂടാം ചേമ്പലയുo
പാടവരമ്പിലൂടെ നടക്കാന്‍
ആഹാ, എന്തൊരു രസമാണ്!

തെറിച്ചുവീഴും ചെളിവെള്ളത്തില്‍
കളിച്ചു കൂടെ നടക്കാം
ചന്നം പിന്നം ചാറും മഴയില്‍
വാഴയിലയും കുടയായിചൂടാo

നെല്ലോലകളുടെ തുമ്പിലൂടെ
ഊര്‍ന്നുവീഴും ജലകണമോ
മുത്തുകളായി പൊഴിയും മണ്ണില്‍
കാണാന്‍ മനസ്സില്‍ കുളിരാണ്

കുളിച്ചു കോരിത്തരിച്ചു നില്‍ക്കാം
ഒഴുകി നടക്കാന്‍ കളിവഞ്ചി
മൂളിപ്പാട്ടും പാടി നടക്കാം
മുറ്റം മുഴുവന്‍ പുഴയായി

തകര്‍ത്തുപെയ്യും പെരുമഴനിറയെ
നീന്തി നടക്കും കുമിളകളും
മഴവില്ലോലും വര്‍ണ്ണംവിരിയും
തൊട്ടാല്‍ പൊട്ടും ബലൂണുകള്‍

കാഹളമായി കലപിലയായി
മഴയെ കാത്തിരിക്കും പുള്ളുകളും
ആനന്ദത്തില്‍ തംബുരുമീട്ടി
നനഞ്ഞ തൂവലിലിളക്കിപാടും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ