2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

എന്‍റെ അമ്മ 


ശോകമൂകമായ് പരന്നൊഴുകുന്ന
നിളയുടെ തീരത്തു അന്തിവെയിലേറ്റ്
ഇനി ഉണരാത്തനിദ്രയും പൂകി
എരിഞ്ഞു തീരുന്നത് എന്‍റെ അമ്മയാണ്

പടരുന്ന അഗ്നിധൂമങ്ങള്‍ നോക്കീട്ട്
നനഞ്ഞപുഴമണ്ണ്‍ നെഞ്ചോടു ചേര്‍ത്തു
പൊട്ടിക്കരഞ്ഞു തളര്‍ന്നുവീണിട്ട്
തകരുന്നു ഞാനെന്‍ അമ്മയെക്കാണ്‍കവേ

ദു:ഖസന്ധ്യയും ആ പുകച്ചുരുല്ത്തഴുകി
നിശയുടെ തളിരിളം നനവില്‍ ഭൂമിയില്‍
മേഘം ഇറ്റുവീഴിക്കുന്ന കണ്ണുനീര്‍ത്തുള്ളികള്‍
എരിയും ചിതയുടെ ദാഹം ശമിപ്പിച്ചു.

അമ്മ വന്ന് എന്നെ വിളിച്ചോ ഇന്നിതാ
നോക്കി ഞാന്‍, ചുറ്റിനും തോന്നലാകാം
തളര്‍ന്ന മനസ്സുമായ് അടുത്തുവന്നച്ചന്‍
സാന്ത്വനമായ് ഓര്‍മ്മതന്‍ മുറ്റത്ത്‌

കൂടൊഴിഞ്ഞുപറന്നുപോയെന്‍റെ അമ്മക്കിളി
തന്നുപോയതുമുഴുവനും സുഖമുള്ള വാസ്തവം
അമ്മതന്‍ ആത്മാവ് തലോടി വന്നോ
ആശ്വസിപ്പിക്കാനിനി അരികിലില്ല

ഉടഞ്ഞ നെടുവീര്‍പ്പോടെ പിന്നേയും
അമ്മയെക്കാണാന്‍ കൊതിക്കുന്നു കണ്ണുകള്‍
ഉണര്‍ത്തു പാട്ടുപോല്‍ കരളില്‍ തലോടി
ഇന്നലെപ്പോലെന്‍റെ കഴിഞ്ഞ നാളുകള്‍

ഓണനിലാവു പരക്കുംപോലാമുഖത്ത്
എപ്പോഴും പുഞ്ചിരി പൂത്തുനില്ക്കും
ഓര്‍മ്മയില്‍യില്‍ തെളിയുന്ന ബാല്യകാലം
ഓമനിക്കാനെനിക്കേറെയിഷ്ടം.

അമ്മ കനിഞ്ഞേകും ചക്കരയുമ്മയ്ക്കു
അമ്മിഞ്ഞപ്പാലിന്‍റെ ഗന്ധമുണ്ട് ഇന്നും
ചുംബിച്ചു മാറിലുറക്കുമെന്നമ്മ
ജന്മത്തിനു കിട്ടിയ പൂര്‍വ്വപുണ്യ

കുഞ്ഞിക്കുടയും എഴുത്തോലയും തൂക്കി
പാടവരമ്പലെ ചേറ്റില്‍ കളിച്ചും ആ-
തൃക്കകൈകളിത്തൂങ്ങി ആശാന്‍പള്ളിയ്ക്കു
നേരിയൊരോര്‍മ്മയായീദു;ഖസന്ധ്യയില്‍

മഴവന്നകാലത്ത് മുറ്റത്തു നീന്തുവാന്‍
കളിവള്ളം ഉണ്ടാക്കി അമ്മ തന്നു
കടലാസ്സുവള്ളo നനഞ്ഞു മുങ്ങുമ്പോള്‍
ഓടിക്കളിച്ചൂ ഞാനാക്കുളിര്‍ നീരില്‍

കോരിയെടുത്തെന്‍റെയമ്മയെന്നെ
തോളിലുറക്കുന്നതോര്‍ക്കുന്നു ഞാന്‍
ഇന്നെന്‍റെ അമ്മയെന്‍ അരികിലില്ല
യാത്രപോയ്‌ അജ്ഞാതലോകങ്ങളില്‍

അമ്മ കനിഞ്ഞേകും ചക്കരയുമ്മയ്ക്കു
അമ്മിഞ്ഞപ്പാലിന്‍റെ ഗന്ധമുണ്ട് ഇന്നും
ചുംബിച്ചു മാറിലുറക്കുമെന്നമ്മ
ജന്മത്തിനു കിട്ടിയ പൂര്‍വ്വപുണ്യo

കുഞ്ഞിക്കുടയും എഴുത്തോലയും തൂക്കി
പാടവരമ്പലെ ചേറ്റില്‍ കളിച്ചും ആ-
തൃക്കകെളിത്തൂങ്ങി ആശാന്‍പള്ളിയ്ക്കു
നേരിയൊരോര്‍മ്മയായ്യീദു;ഖസന്ധ്യയില്‍

മഴവന്നകാലത്ത് മുറ്റത്തു നീന്തുവാന്‍
കളിവള്ളം ഉണ്ടാക്കി അമ്മ തന്നു
കടലാസ്സുവള്ളo നനഞ്ഞു മുങ്ങുമ്പോള്‍
ഓടിക്കളിച്ചൂ ഞാനാക്കുളിര്‍ നീരില്‍

കോരിയെടുത്തെന്‍റെയമ്മയെന്നെ
തോളിലുറക്കുന്നതോര്‍ക്കുന്നു ഞാന്‍
ഇന്നെന്‍റെ അമ്മയെന്‍ അരികിലില്ല
യാത്രപോയ്‌ അജ്ഞാതലോകങ്ങളില്‍

എന്നുമെന്നമ്മയെ കെട്ടിപ്പുണര്‍ന്നു ഞാന്‍
ഇനിയുമെന്നച്ഛനോടെട്ടി ക്കിടക്കണം
അമ്മ ഉറങ്ങും വിരിപ്പില്‍ മുഖംപൊത്തി
തേങ്ങലായെന്‍റെയിന്നലെകള്‍

തുടിക്കുമാരെക്തമെന്‍ ധമനികളില്‍
കേള്‍ക്കുന്നാശബ്ധo പീയൂഷമായി
മധുരമാo ഓര്‍മ്മള്‍ കണ്ണീരായ്
ധാരയായ് ഒഴുകുന്നു കവിളിലൂടെ

യാത്രാമൊഴി ചൊല്ലിയില്ലമ്മ
ആശകള്‍ പിന്നെയും ബാക്കിയാക്കി
കാലപ്രവാഹത്തിലൂടെ നീന്തി
മരണമാം സത്യത്തെ തൊട്ടറിഞ്ഞു

നനവൂറും ഓര്‍മ്മകള്‍ തലയ്ക്കുമീതേ
തൂവിപ്പൊലിഞ്ഞൊരു പൊന്‍ദീപമേ
ഇനിയുള്ള ജന്മത്തിലൊരുകൊച്ചു കൈത്തിരി
നീട്ടുകില്ലേ ഈ പോന്നോമനക്കായ്‌!

ജനനവും മരണവും പരിണാമചക്രങ്ങള്‍
കാലമാകൈകളില്‍ തെളിച്ചിരുന്നാല്‍
പുനര്ജ്ജന്മം ഇനിയുമെനിക്കുണ്ടെങ്കിലമ്മേ
ജനിക്കണം ഭാഗ്യമായ് ആ ഉദരത്തില്‍ കനിയായ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ