2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

അഹല്യ -- ഒന്നാം ഭാഗം --- എട്ടു ഭാഗമായി കൂട്ടുകാര്‍ക്ക് സമര്‍പ്പി ക്കുന്നുണ്ട്



ത്രേതായുഗത്തിന്‍ അവതാര ദേവന്‍റെ
ശ്രീപാദസ്പർശമേറ്റുണരാൻ കൊതിപ്പോൾ

വിധിതൻ കേളിയിൽ ഹോമിതയായൊരു
പൂജാമലരാമാഹല്യ തേജോമയി

ഉള്ളിൽ തുളസീവിശുദ്ധിയോലുന്നവൾ
വെണ്ണിലാച്ചന്തം തിളങ്ങും പ്രഭാമയി

സൌന്ദര്യമൊക്കെ പിഴിഞ്ഞെടുത്തീശ്വരൻ
സംപൂർണമാക്കിയ സർഗ്ഗക്രിയാഫലം

നാന്മുഖൻ ഓമൽകിടാവായ് പിറന്നവൾ
നീലോല്പലത്തിൻറെ നീല്മിഴിയുള്ളവ ള്‍

ചാരിത്രശുദ്ധിതന്‍ പര്യായമായവൾ
മാമുനി ഗൌതമ പ്രാണപ്രാഭാമയി

ശിലയായ് കിടക്കവേ ശ്രീരാമനാമങ്ങള്‍
ധ്യാനിക്കുന്നാശ്രമവാടതപസ്വിനി

ദാശരഥിതന്‍ പദനിസ്വനം കേള്‍ക്കാന്‍
കാതോര്‍ത്തിരിക്കയാണോരോ നിമിഷവും

രാമരാമേതി ജപം മുഴങ്ങീടുന്നു
ഘോരവനാന്തരശ്യാമളച്ചായയില്‍

വൃക്ഷലതാദികള്‍ പക്ഷിമൃഗാദികള്‍
നാമജപത്തിലൂടോതുന്നു സാന്ത്വനo

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ