2014, ഫെബ്രുവരി 15, ശനിയാഴ്‌ച

വര്‍ണ്ണ മഴ - രണ്ടാംഭാഗം-- കണ്ണാന്തളിപ്പൂവിലെ ഏതാനം വരികള്‍

കാഹളമായി കലപിലയായി
മഴയെ കാത്തിരിക്കും പുള്ളുകളും
ആനന്ദത്തില്‍ തംബുരുമീട്ടി
നനഞ്ഞ തൂവലിലിളക്കിപാടും

പേരുകളനവധി ചൊല്ലാമല്ലോ!
പൊഴിയും മഴയുടെ ഭാവപ്പൊലിമ
നനഞ്ഞുനില്‍ക്കും ബാല്യങ്ങള്‍ക്ക്
ഒഴുകി നടക്കാന്‍ സ്നേഹമഴ

വര്‍ണ്ണക്കുടകള്‍ കൈകളിലേന്തി
കറക്കിനില്‍ക്കാന്‍ കുസൃതിമഴ
ഉല്ലാസ്സമീ സ്കൂള്‍ മുറ്റത്ത്‌
കൂടെ നടക്കാന്‍ പൂമഴയും

തുള്ളികളായിതട്ടി നടക്കാം
വെള്ളിക്കൊലുസ്സിന്‍ വര്‍ണമഴ

കടപ്പുറത്ത്, പറ പറ പെയ്യും
സംഗീതo പോല്‍പെരുമഴ
അലകളിലൂടെ കേള്‍ക്കാം രാഗം
ഇടിവെട്ടാകും താളങ്ങള്‍

കാത്തിരിക്കും കാമുകഹൃദയം
ചെവിയോര്‍ക്കുമ്പോള്‍ മോഹമഴ
അനുരാഗവുമായ് സ്വപ്നം കാണും
കാമുകിമാര്‍ക്കോ കനകമഴ

കണ്ണും കണ്ണും കഥപറയുമ്പോള്‍
ആഹാ പെയ്തിറങ്ങും പ്രണയമഴ
ഓര്‍മ്മയിലെന്നും ഓമനിക്കാന്‍
സാക്ഷിയായൊരു തേന്‍മഴ

തുള്ളിക്കൊരുകുടം പെരുമഴ
ഹോ ഹോഎന്തൊരു രസമാണ്!
ആനന്ദിക്കാം ആഘോഷിക്കാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ