2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

സൂര്യഗായത്രി


വരികയെന്‍ കാതരേ വരവായ് ഞാന്‍ നിന്‍റെ
ഹൃദയന്തരംഗത്തെ ചുംബിച്ചുണര്‍ത്തുവാന്‍ 
ഞാനെന്‍റെകിരണങ്ങളാലപൂമേനി പുല്കവേ
തരളിതമായ് ചോക്കും കവിള്ത്തടമത്രയും

മകരന്ദമൂറി മോഹം ശമിപ്പിക്കാന്‍
ഇരുളിലുറങ്ങി തപിച്ചിത്ര നാഴിക
യാമങ്ങളെണ്ണി ഭജിച്ചു വെളുക്കവേ
ആഴിയില്‍ ഞാനെന്‍റെ അഗ്നി ശമിപ്പിച്ചു

രാവേറി വൈകി പുലരിയുണരവേ
ആവര്‍ത്തനങ്ങളാല്‍ വിരസതയേറുമോ!
തുമ്പക്കുടങ്ങളാല്‍ തുളളിത്തുളുമ്പുമ്പോള്‍
ഓമാനിക്കനെന്നും കൂടെ ഞാനുണ്ടല്ലോ

അന്തിയാകുമ്പോഴോ ചെന്താമരയെന്നെ
നോക്കിക്കൊതിച്ചു വിടരാന്‍ തുടിക്കുന്നു
എങ്കിലും ഓമലേ നീയെന്‍റെ കാമുകി
പ്രേമഹര്‍ഷത്തിലും കാണുന്നനുഷ്ഠാനo

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ